ചേലക്കരയിൽ ചലനവുമുണ്ടാക്കാനാകാതെ യുഡിഎഫ്; പ്രദീപിന് വ്യക്തമായ മുന്നേറ്റം
Saturday, November 23, 2024 9:40 AM IST
തൃശൂർ: ചേലക്കരയിൽ ചലനുണ്ടാക്കാനാകാതെ കാലിടറി യുഡിഎഫ്. 28 വർഷമായി ഒപ്പം നിൽക്കുന്ന ഇടതുപക്ഷത്തിനൊപ്പം തന്നെ തുടരനാണ് ചേലക്കരയുടെ മനസെന്നാണ് നിലവിലെ ട്രെന്റിൽ വ്യക്തമാകുന്നത്.
4315 വോട്ടുകൾക്ക് വ്യക്തമായ ലീഡിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. നാലാം റൗണ്ട് വോട്ടെണ്ണലാണ് ഇപ്പോൾ നടക്കുന്നത്. വള്ളത്തോൾ നഗറും പഞ്ഞാൾ ബൂത്തുമടക്കം ഏഴ് ബൂത്തുകളാണ് ഇപ്പോൾ എണ്ണുന്നത്.
1996 മുതൽ ഇടതുപക്ഷത്തിനൊപ്പമാണ് ചേലക്കര. ഇതിനൊരു മാറ്റം രമ്യ ഹരിദാസിലൂടെ വരുമോയെന്നാണ് കോൺഗ്രസ് നേത്യത്വം ഉറ്റുനോക്കുന്നത്.