കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ഇ​ന്ത്യ മു​ന്ന​ണി​ക്കു​ള്ള പ്ര​ഹ​ര​മാ​ണ് ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ല​ഭി​ച്ച​തെ​ന്ന് ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി വി. ​മു​ര​ളീ​ധ​ര​ൻ.

ഹ​ർ​ത്താ​ലി​ന്‍റെ സാ​ധു​ത​യെ കോ​ട​തി വി​മ​ർ​ശി​ച്ചി​രി​ക്കു​ന്നു. കേ​ന്ദ്രം ന​ൽ​കി​യ 153 കോ​ടി രൂ​പ മ​റ​ച്ചു​വ​ച്ചു​ള്ള സ​മീ​പ​നം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ഏ​ത​റ്റം വ​രെ പോ​കും എ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ആ​ദ്യ മെ​മ്മ​റ​ണ്ട​ത്തി​ൽ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത് 260 കോ​ടി രൂ​പ​യാ​ണ്. കേ​ന്ദ്രം 290 കോ​ടി രൂ​പ ന​ൽ​കി. നാ​ല് മാ​സ​മാ​യി ദു​ര​ന്തം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ക​ണ​ക്ക് ന​ൽ​കാ​ൻ വൈ​കി. ഇ​ത് പ്രി​യ​ങ്ക​ക്ക് വ​യ​നാ​ട്ടി​ൽ ജ​യി​ക്കാ​ൻ ക​ള​മൊ​രു​ക്കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. സ‍​ർ​ക്കാ​ർ ബോ​ധ​പൂ​ർ​വം ന​ട​പ​ടി വൈ​കി​ച്ചു​വെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.