തി​രു​വ​ന​ന്ത​പു​രം: മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് സ​ജി ചെ​റി​യാ​ൻ.

കോ​ട​തി ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കു​ന്നു. ഹൈ​ക്കോ​ട​തി ത​ന്‍റെ ഭാ​ഗം കേ​ട്ടി​ല്ല. ഹൈ​ക്കോ​ട​തി​യു​ടേ​ത് അ​ന്തി​മ വി​ധി​യ​ല്ല. ഇ​തി​നു മു​ക​ളി​ൽ കോ​ട​തി​യു​ണ്ടെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ണ് റി‍​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. ആ ​റി​പ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് കോ​ട​തി പ​രി​ശോ​ധി​ച്ച​ത്. പ്ര​സം​ഗ​ത്തി​ന്‍റെ മ​റ്റ് ഉ​ള്ള​ട​ക്ക​ത്തി​ലേ​ക്ക് കോ​ട​തി പോ​യി​ട്ടി​ല്ലെ​ന്ന് തോ​ന്നു​ന്നു.

വി​ഷ​യ​ത്തി​ൽ അ​ന്ന് ധാ​ര്‍​മ്മി​ക ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്ത് രാ​ജി​വ​ച്ചു. അ​തി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞു. ഒ​രു കോ​ട​തി ശ​രി​യെ​ന്നും മ​റ്റൊ​രു കോ​ട​തി തെ​റ്റെ​ന്നും പ​റ​ഞ്ഞു. ഇ​നി രാ​ജി​യി​ല്ല. ഉ​ത്ത​ര​വ് പ​ഠി​ച്ച് പ​രി​ശോ​ധി​ച്ച് നി​യ​മ​ന​ട​പ​ടി​യു​മാ​യി മേ​ൽ​ക്കോ​ട​തി​യി​ൽ പോ​കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം സജി ചെറിയാനെതിരായ ഹർജിയിൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ അ​ന്തി​മ റി​പ്പാ​ർ​ട്ട് റ​ദ്ദാ​ക്കു​ക​യും അ​ത് സ്വീ​ക​രി​ച്ച മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വും കോ​ട​തി റ​ദ്ദാ​ക്കി.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നു നി​രീ​ക്ഷി​ച്ച കോ​ട​തി കാ​ല​താ​മ​സ​മി​ല്ലാ​തെ കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സാ​ക്ഷി​ക​ളാ​യ മാ​ധ്യമ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി എ​ടു​ക്കാ​ത്ത​ത് തെ​റ്റാ​ണ്. ധൃ​തി പി​ടി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. "കു​ന്തം കു​ട​ച​ക്രം' എ​ന്നീ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ൽ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഓ​ഡി​യോ ക്ലി​പ്പു​ക​ളും പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ബൈ​ജു എം. ​നോ​യ​ല്‍ ന​ല്‍​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

2022 ജൂ​ലൈ മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട​യി​ലെ മ​ല്ല​പ്പ​ള്ളി​യി​ല്‍ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സം​ഗം.