എക്സിറ്റ് പോൾ ഫലം പുറത്ത്; എൻഡിഎയ്ക്ക് മുൻ തൂക്കം
Wednesday, November 20, 2024 7:05 PM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ജാർഖണ്ഡിൽ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിച്ച ഭാരത് പ്ലസ് മഹാരാഷ്ട്രയിൽ എൻഡിഎ മുന്നേറ്റം ഉണ്ടാക്കുമെന്നും പറയുന്നു.
പോൾ ഡയറി എക്സിറ്റ് പോൾ ഫലത്തിലും മഹാരാഷ്ട്ര മഹായുതി സഖ്യത്തിനാണ് മുൻ തൂക്കം. മഹായുതി സഖ്യത്തിന് 122 മുതൽ 186 വരെ സീറ്റുകൾ പോൾ ഡയറി പ്രവചിക്കുന്നു. ഇന്ത്യാ സഖ്യത്തിന് 69 മുതൽ 121 വരെ സീറ്റ് ലഭിക്കും. മറ്റുള്ളവർക്ക് എട്ടു മുതൽ 10 വരെ സീറ്റ് ലഭിക്കും.
മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യാ സഖ്യം 130 മുതൽ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ്ചാണക്യ എക്സിറ്റ് പോൾ ഫലം.
ഭാരത് പ്ലസ് ന്യൂസ് സ്റ്റാറ്റ്സ്കോപ് എക്സിറ്റ് പോൾ ഫലം പ്രകാരം ജാർഖണ്ഡിൽ ബിജെപി 43 ഉം ജെഎംഎം 21 ഉം സീറ്റ് നേടും. കോൺഗ്രസിന് ഒമ്പത് സീറ്റിൽ ഒതുങ്ങും. എജെഎസ്യു നാല് സീറ്റ് നേടുമെന്നും ഈ എക്സിറ്റ് പോൾ ഫലം പറയുന്നു.
ടൈംസ് നൗ എൻഡിഎക്ക് 40 മുതൽ 44 വരെ സീറ്റും ഇന്ത്യാമുന്നണിക്ക് 30 മുതൽ 44 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.