തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ല്‍ കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​യി​ല്‍ ആ​ശ​ങ്ക​യി​ല്ലെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ആ​ന്‍റ​ണി രാ​ജു. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ​യെ​ന്നും അ​ന്തി​മ വി​ജ​യം ത​നി​ക്കാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഈ ​ക​ള്ള​ക്കേ​സ് രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത​ത്. ഇ​ന്‍റ​ര്‍​പോ​ളും സി​ബി​ഐ​യും അ​ന്വേ​ഷി​ച്ച് കൊ​ടു​ത്ത റി​പ്പോ​ര്‍​ട്ടി​ല്‍ പ്ര​തി​ക​ള്‍ വേ​റെ​യാ​ണ്. വി​ചാ​ര​ണ നേ​രി​ടാ​ന്‍ ഭ​യ​മി​ല്ല. നി​യ​മ​പ​ര​മാ​യ എ​ല്ലാ സാ​ധ്യ​ത​ക​ളും തേ​ടും. സി​ബി​ഐ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്ന് ചി​ല​ര്‍ ക​രു​തി. ത​ന്‍റെ മ​ന്ത്രി​സ്ഥാ​നം തെ​റി​പ്പി​ക്കാ​നാ​യി​രു​ന്നു ചി​ല​രു​ടെ ശ്ര​മം. പ​ക്ഷേ അ​ത് ന​ട​ന്നി​ല്ലെ​ന്നും ആ​ന്‍റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി.

തൊ​ണ്ടി​മു​ത​ല്‍ കേ​സി​ല്‍ ആ​ന്‍റ​ണി രാ​ജു വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഇ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ഇ​ന്ന് മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റ​പ​ത്രം നി​ല​നി​ല്‍​ക്കു​മെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.