ന്യൂ​ഡ​ല്‍​ഹി: പീ​ഡ​ന​ക്കേ​സി​ൽ ന​ട​ന്‍ സി​ദ്ധി​ഖി​ന് ജാ​മ്യം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ കോ​ട​തി​ക്ക് സ​ത്യം ബോ​ധ്യ​മാ​യെ​ന്ന് സി​ദ്ധി​ഖി​ന്‍റെ മ​ക​ന്‍ ഷ​ഹീ​ന്‍ സി​ദ്ധി​ഖ്. വ​ലി​യ ആ​ശ്വാ​സ​മാ​യെ​ന്നും ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ്രാ​ര്‍​ഥ​ന പ​ട​ച്ചോ​ന്‍ കേ​ട്ടെ​ന്നും ഷ​ഹീ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

"വ​ലി​യ ആ​ശ്വാ​സ​മാ​യി. ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ്രാ​ര്‍​ഥ​ന പ​ട​ച്ചോ​ന്‍ കേ​ട്ടു. സു​പ്രീം​കോ​ട​തി​ക്ക് സ​ത്യം ബോ​ധ്യ​മാ​യി. മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. ഒ​രു​പാ​ട് ന​ന്ദി​യു​ണ്ട്. പ്ര​ത്യേ​കി​ച്ച് അ​ഭി​ഭാ​ഷ​ക​ന്‍ മു​കു​ള്‍ റോ​ഹ്തോ​ഗി, സി​ദ്ധാ​ര്‍​ഥ് അ​ഗ​ര്‍​വാ​ള്‍, രാ​മ​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​രോ​ട് ന​ന്ദി​യു​ണ്ട്.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. പി​താ​വി​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​പ്പെ​ടു​മെ​ന്ന് പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ട്'-​ഷ​ഹീ​ന്‍ സി​ദ്ധി​ഖ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.