വിവാഹാഭ്യർഥന നിരസിച്ചു; അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊന്നു
Wednesday, November 20, 2024 1:07 PM IST
ചെന്നൈ: വിവാഹാഭ്യർഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. രമണി (26) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ എം. മദൻ കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. തഞ്ചാവൂർ മല്ലിപ്പട്ടണത്തെ സർക്കാർ സ്കൂളിൽവച്ചായിരുന്നു സംഭവം.
വിദ്യാർഥികളെ പഠിപ്പിക്കുന്നതിനിടയാണ് കൊലപാതകം. കത്തി ഉപയോഗിച്ച് അധ്യാപികയുടെ കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു.
വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. രമണിയും മദനും ഒരേ ഗ്രാമവാസികൾ ആയിരുന്നു. മദൻ വിവാഹാഭ്യർഥന നടത്തിയെങ്കിലും വീട്ടുകാർ ഇതു സാധ്യമല്ലെന്ന് അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഗ്രാമത്തിലെ മുതിർന്നവർ മദനെ വിളിച്ച് ഉപദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കൊലപാതകം.