ബംഗളൂരുവിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Wednesday, November 20, 2024 12:29 PM IST
ബംഗളൂരു: വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്.
രാജനകുണ്ഡെയിലെ അപ്പാർട്മെന്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മത്തിക്കരെ എംഎസ് രാമയ്യ കോളജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയാണ്. സഹപാഠികൾ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാൽ ഷാമിൽ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്.
ഞായറാഴ്ച രാവിലെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടത്. ബന്ധുക്കളുടെ പരാതിയിൽ രാജനകുണ്ഡെ പോലീസ് കേസെടുത്തു.