കാ​ട്ടാ​ക്ക​ട: മു​ണ്ടേ​ല രാ​ജീ​വ് ഗാ​ന്ധി റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ടേ​ല മോ​ഹ​ന​ൻ എ​ന്ന മോ​ഹ​ന​കു​മാ​ര​ൻ നാ​യ​ർ (62) നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ അ​മ്പൂ​രി തേ​ക്കു​പാ​റ എ​ന്ന സ്ഥ​ല​ത്ത് റി​സോ​ർ​ട്ടി​ന് പു​റ​കി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മോ​ഹ​ന​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് റി​സോ​ർ​ട്ട്. മോ​ഹ​ന​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ര​ണ്ട് റി​സോ​ർ​ട്ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​കും. സു​ധാ​ദേ​വി​യാ​ണ് മോ​ഹ​ന​ന്‍റെ ഭാ​ര്യ.

മു​ണ്ടേ​ല വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ബാ​ങ്കി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. പ​ല കേ​സു​ക​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നി​ക്ഷേ​പ​ക​ർ പ​ണം ചോ​ദി​ച്ചി​ട്ടും കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് നി​ക്ഷേ​പ​ക​ർ ബാ​ങ്കി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്തി​രു​ന്നു. പ​രാ​തി​ക​ളി​ൽ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ണ്ടേ​ല മോ​ഹ​ന​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.