തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​യു​ടെ പൂ​ർ​ണ​രൂ​പം കി​ട്ടി​യ​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്ന് ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ. വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വെ​ങ്കി​ൽ നേ​രി​ടും. താ​ൻ ഇ​വി​ടെ ഉ​ണ്ട​ല്ലോ എ​ന്നും ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.

തൊ​ണ്ടി മു​ത​ൽ കേ​സി​ൽ തു​ട​ർ ന​ട​പ​ടി​യാ​കാ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ആ​ന്‍റ​ണി രാ​ജു വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പി​ഴ​വി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സ് സി.​ടി. ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ൻ പ്ര​തി​യാ​യ ല​ഹ​രി​മ​രു​ന്ന് കേ​സി​ലെ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ അ​ന്ന് ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു കൃ​ത്യ​മം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.

കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണ​ത്തി​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ആ​ന്‍റ​ണി രാ​ജു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.