മ​ല​പ്പു​റം: പ​ത്ര​പ​ര​സ്യ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ, പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പ് ദി​വ​സം സ​മ​സ്ത അ​ധ്യ​ക്ഷ​ൻ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍. മ​ല​പ്പു​റം ക​ഴി​ശേ​രി​യി​ലെ ജി​ഫ്രി ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ കൈ​യെ​ഴു​ത്ത് പ​തി​പ്പ് സ​ന്ദീ​പ് വാ​ര്യ​ര്‍ ജി​ഫ്രി ത​ങ്ങ​ള്‍​ക്ക് കൈ​മാ​റി. സ​മ​സ്ത​യു​ടെ മു​ഖ​പ​ത്ര​മാ​യ സു​പ്ര​ഭാ​ത​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ പ​ര​സ്യം വ​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദീ​പി​ന്‍റെ സ​ന്ദ​ര്‍​ശ​നം.

ആ​ത്മീ​യ​രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും സൂ​ര്യ​തേ​ജ​സാ​യി നി​ല​കൊ​ള്ളു​ന്ന പ്ര​സ്ഥാ​ന​മാ​ണ് സ​മ​സ്ത​യെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സ​ന്ദീ​പ് വാ​ര്യ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ത്ത​ര​മൊ​രു സം​ഘ​ട​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന വ​ലി​യൊ​രു മ​നു​ഷ്യ​നാ​ണ് ജി​ഫ്രി ത​ങ്ങ​ള്‍. അ​ദ്ദേ​ഹ​ത്തി​നോ​ട് അ​ങ്ങേ​യ​റ്റം ബ​ഹു​മാ​ന​മാ​ണു​ള്ള​ത്.

ഏ​റെ​ക്കാ​ല​മാ​യി അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഇ​പ്പോ​ളാ​ണ് അ​തി​ന് സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​ത്. അ​ദ്ദേ​ഹ​ത്തെ കാ​ണാ​നും സ്നേ​ഹം അ​നു​ഭ​വി​ക്കാ​നു​മാ​യ​ത് ഭാ​ഗ്യ​മാ​യി കാ​ണു​ന്നു. സ​മ​സ്ത​യു​ടെ സം​ഭാ​വ​ന​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ സു​വ​ര്‍​ണ​ലി​പി​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം ത​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ പ​റ​ഞ്ഞു.

എ​ല്ലാ സാ​മു​ദാ​യി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ ത​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ന് ല​ഭി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ പൊ​തു​മ​ന​സാ​ക്ഷി​യു​ടെ പ്ര​തി​ക​ര​ണം ഇ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​നെ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​ങ്ങ​നെ ആ​ക്കു​ന്ന​വ​ര്‍​ക്ക് മ​റ്റെ​ന്തെ​ങ്കി​ലും ഉ​ദ്ദേ​ശ്യ​മു​ണ്ടാ​കും. കേ​ര​ള​ത്തി​ല്‍ മ​ത​നി​ര​പേ​ക്ഷ​ത​യും സാ​മൂ​ഹ്യ ഐ​ക്യ​വും വ​ള​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​ന്ദീ​പ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സ് സ​ന്ദീ​പ് വാ​ര്യ​രെ സ്വീ​ക​രി​ച്ചു​വെ​ന്നും അ​ത്ത​ര​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട​ത് ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ പ​റ​ഞ്ഞു. മ​ത​സൗ​ഹാ​ര്‍​ദ്ദം ഊ​ട്ടി​യു​റ​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഏ​തെ​ല്ലാം മാ​ര്‍​ഗ​ങ്ങ​ളു​ണ്ടോ അ​തെ​ല്ലാം സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ് സ​മ​സ്ത​യു​ടെ സ​മീ​പ​നം. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്നെ കാ​ണാ​ന്‍ വ​ന്ന​തി​നെ​യും കാ​ണു​ന്ന​തെ​ന്നും ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യാ രാ​ജ്യ​ത്ത് ഇ​ഷ്ട​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളി​ല്‍ ആ​ര്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാം. മു​മ്പ് രാ​ജ്യ​ത്തി​ന് ഗു​ണം ബി​ജെ​പി​യെ​ന്ന് സ​ന്ദീ​പ് ക​രു​തി​യി​രി​ക്കാം. അ​തു​കൊ​ണ്ട് അ​തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. പാ​ര്‍​ട്ടി മാ​റു​ന്ന​തൊ​ക്കെ ഓ​രോ​രു​ത്ത​രു​ടെ​യും സ്വ​ന്തം ചി​ന്താ​ഗ​തി​യാ​ണ്. പ​ത്ര​ത്തി​ൽ ആ​ര് പ​ര​സ്യം കൊ​ടു​ത്താ​ലും സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും അ​തി​ല്‍ കൂ​ടു​ത​ലൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ പ​റ​ഞ്ഞു.