ബ്യൂ​ണ​സ് ഐ​റി​സ്: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ പെ​റു​വി​നെ​തി​രെ ലോ​ക​ചാ​ന്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് മെ​സി​യും സം​ഘ​വും മ​ത്സ​രം വി​ജ​യി​ച്ച​ത്.

ലൗ​ട്ടാ​രോ മാ​ർ​ട്ടി​ന​സാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 55-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് 25 പോ​യി​ന്‍റാ​യി. തെ​ക്കെ അ​മേ​രി​ക്ക​ൻ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ർ​ജ​ന്‍റീ​ന ത​ന്നെ​യാ​ണ് നി​ല​വി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.