ആസാമിലെ കരീംഗഞ്ച് ജില്ലയുടെ പേര് മാറ്റി: ഇനി "ശ്രീഭൂമി'
Wednesday, November 20, 2024 5:11 AM IST
ഗോഹത്തി: ആസാമിലെ കരീംഗഞ്ച് ജില്ലയുടെ പേര് മാറ്റി സംസ്ഥാന സർക്കാർ. "ശ്രീഭൂമി' എന്നാണ് പുതിയ പേര്.
ബാരക് താഴ്വരയിലാണ് ശ്രീഭൂമി ജില്ല സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് ഇത്.
ജില്ലയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് പേര് മാറ്റുന്നതെന്നാണ് സർക്കാരിന്റെ വാദം. ജനങ്ങളുടെ പേര് മാറ്റം ആഗ്രഹിച്ചിരുന്നതായി സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.