റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി​യും മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. സം​സ്ഥാ​ന​ത്ത് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ഇ​ല്ലെ​ന്നും ചൗ​ഹാ​ൻ പ​റ​ഞ്ഞു.

"ജാ​ർ​ഖ​ണ്ഡി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്കൊ​പ്പ​മാ​ണ്. ജെ​എം​എം -കോ​ൺ​ഗ്ര​സ് സ​ഖ്യ​സ​ർ​ക്കാ​രി​നെ അ​വ​ർ​ക്ക് മ​ടു​ത്തു. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​ട്ടാ​യി​രി​ക്കും ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തു​ക. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സ്ത്രീ​ക​ൾ​ക്ക് എ​ല്ലാ മാ​സ​വും 2100 രൂ​പ വീ​തം ന​ൽ​കും.'- ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

ജെ​എം​എം -കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ എ​ല്ലാം മേ​ഖ​ല​യും ത​ക​ർ​ത്തു​വെ​ന്നും ചൗ​ഹാ​ൻ കു​റ്റ​പ്പെ​ടു​ത്തി. അ​ഴി​മ​തി സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലു​ള്ള​തെ​ന്നും ചൗ​ഹാ​ൻ പ​റ​ഞ്ഞു.

ര​ണ്ട് ഘ​ട്ട​മാ​യാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 13ന് ​ആ​യി​രു​ന്നു ആ​ദ്യ ഘ​ട്ടം. ബു​ധ​നാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ടം. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.