കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. സു​രേ​ന്ദ്ര​ന​ട​ക്കം ആ​റു​പേ​രെ വെ​റു​തെ വി​ട്ട കാ​സ​ർ​കോ​ട് കോ​ട​തി​യു​ടെ ഓ​ക്ടോ​ബ​ർ അ​ഞ്ചി​ലെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ർ​ക്കാ​ർ ഹ​ർ​ജി.

സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി നേ​ര​ത്തെ സ്റ്റേ ​ചെ​യ്തി​രു​ന്നു. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​ര​ത്ത് അ​പ​ര​നാ​യി പ​ത്രി​ക ന​ൽ​കി​യ ബി​എ​സ്പി​യി​ലെ കെ. ​സു​ന്ദ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ര​ണ്ട​ര​ല​ക്ഷം രൂ​പ​യും 8,300 രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണും ന​ൽ​കി അ​നു​ന​യി​പ്പി​ച്ച് പ​ത്രി​ക പി​ൻ​വ​ലി​പ്പി​ച്ചെ​ന്നു​മാ​ണ് സു​രേ​ന്ദ്ര​നെ​തി​രാ​യ കേ​സ്.

സാ​ക്ഷി​യാ​യ സു​ന്ദ​ര​യു​ടെ മൊ​ഴി​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്നും വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കാ​സ​ർ​കോ​ഡ് കോ​ട​തി കെ. ​സു​രേ​ന്ദ്ര​നെ​യ​ട​ക്കം വെ​റു​തെ വി​ട്ട​ത്.