വി.മുരളീധരൻ മാപ്പ് പറയണം: ബിനോയ് വിശ്വം
Tuesday, November 19, 2024 9:04 PM IST
തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ നിസാരവത്കരിച്ച ബിജെപി നേതാവ് വി.മുരളീധരൻ മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യത്വ രഹിതമായ ഒരു രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് ഈ പ്രസ്താവന.
എന്തുകൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ അർഹതപ്പെട്ട സഹായം നിഷേധിക്കുന്നതെന്ന ചോദ്യത്തിനും ഉത്തരമാണ് മുരളീധരന്റെ പ്രസ്താവന. കേന്ദ്ര സഹായം സംബന്ധിച്ച് ചോദ്യം ഉയരുമ്പോൾ സംസ്ഥാന സർക്കാരിന്റെ കൈയിലെ ഫണ്ടിനെ കുറിച്ച് ചോദ്യം ഉയർത്തുന്നത് സഹായം നിഷേധിക്കാനുള്ള പുകമറ സൃഷ്ടിക്കാനാണ്.
കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന ബിജെപിയുടെയും കേരള വിരുദ്ധ നിലപാടിനെതിരെ പാലക്കാട്ടെ ജനങ്ങൾ വിധിയെഴുതുമെന്നും ബിനോയ് വിശ്വം പറഞ്ഞു.