തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഒ​പി ടി​ക്ക​റ്റി​ന് നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ഒ​പി ടി​ക്ക​റ്റി​ന് പ​ത്ത് രൂ​പ ഈ​ടാ​ക്കാ​ൻ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു. ബി​പി​എ​ൽ വി​ഭാ​ഗ​ത്തെ നി​ര​ക്കി​ൽ നി​ന്നൊ​ഴി​വാ​ക്കി.

20 രൂ​പ ആ​ക്ക​നാ​യി​രു​ന്നു ശി​പാ​ര്‍​ശ​യെ​ങ്കി​ലും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് പ​ത്ത് രൂ​പ​യാ​ക്കി നി​ജ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ യോ​ഗം ചേ​ർ​ന്ന​ത്. 75 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​പി ടി​ക്ക​റ്റി​ന് നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തിയത്.