മണിപ്പുർ വിഷയത്തിൽ ഇടപെടണം; രാഷ്ട്രപതിക്ക് കോൺഗ്രസ് കത്തയച്ചു
Tuesday, November 19, 2024 6:11 PM IST
ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കോൺഗ്രസ് കത്തയച്ചു. കേന്ദ്ര സർക്കാരും മണിപ്പുർ സർക്കാരും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു.
സംസ്ഥാനത്തെ ജനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളിലും വിശ്വാസം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അയച്ച കത്തിൽ പറയുന്നു. പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാൻ തയാറാകുന്നില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മാറി നിൽക്കുന്നത്.
ഓരോ ദിവസം കഴിയുന്തോറും മണിപ്പുരിലെ ജനങ്ങൾ സ്വന്തം മണ്ണിൽ അരക്ഷിതാവസ്ഥയിലാണ്. കലാപം അടിച്ചമർത്താൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.