സന്ദീപ് വാര്യർക്കെതിരായ പരസ്യം; അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു
Tuesday, November 19, 2024 4:58 PM IST
പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ സിപിഎം നൽകിയ പത്ര പരസ്യത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. തെരഞ്ഞെടുപ്പു പരസ്യങ്ങൾ നൽകാൻ ജില്ലാ കളക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വേണം.
എന്നാൽ വിവാദമായ പരസ്യം മാത്രം കമ്മീഷനെ കാണിച്ചില്ലെന്നും സൂചനയുണ്ട്. മറ്റ് തെരഞ്ഞെടുപ്പു പരസ്യങ്ങൾക്ക് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. സരിൻ തരംഗം എന്ന തലക്കെട്ടുള്ള പരസ്യത്തിൽ സന്ദീപിന്റെ പഴയ പ്രസ്താവനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സിഎഎ കേരളത്തിൽ നടപ്പാക്കുമെന്നു പറഞ്ഞിട്ടുള്ള സമൂഹ മാധ്യമ പോസ്റ്റുകൾ, ഗാന്ധിജി വധത്തെപ്പറ്റിയുള്ള പരാമർശങ്ങൾ തുടങ്ങിയവ പരസ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.