ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തെ നി​സാ​ര​വ​ത്ക​രി​ച്ച് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ വി. ​മു​ര​ളീ​ധ​ര​ന്‍. ഒ​രു നാ​ട് ഒ​ലി​ച്ചു​പോ​യി എ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്നും ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൂ​ന്ന് വാ​ര്‍​ഡു​ക​ള്‍ മാ​ത്ര​മാ​ണ് ത​ക​ര്‍​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

വൈ​കാ​രി​ക​മാ​യി സം​സാ​രി​ക്കു​ന്ന​തി​ല്‍ അ​ര്‍​ഥ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വ​യ​നാ​ടിനുള്ള കേ​ന്ദ്ര സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യ​വെ​യാ​ണ് നാ​ട് മു​ഴു​വ​ന്‍ ഒ​ലി​ച്ചു​പോ​യി എ​ന്നൊ​ന്നും പ​റ​യ​രു​തെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞ​ത്.

214 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. 788 കോ​ടി രൂ​പ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ലി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി ക​ട​ലാ​സ് കൈ​യി​ല്‍ വ​ച്ചോ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ കുറ്റപ്പെടുത്തി.