മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബു​ധ​നാ​ഴ്ച നി​യ​മ​സ​ഭ വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്ഡെ​ക്കെ​തി​രെ ആ​രോ​പ​ണം. വോ​ട്ടി​ന് പ​ണം വി​ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. ബ​ഹു​ജ​ൻ വി​കാ​സ് അ​ഘാ​ഡി​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​നോ​ദി​നെ പ​ണ​വു​മാ​യി കൈ​യോ​ടെ പി​ടി​കൂ​ടി​യെ​ന്നും ബ​ഹു​ജ​ൻ വി​കാ​സ് അ​ഘാ​ഡി ആ​രോ​പി​ച്ചു. വി​നോ​ദിന്‍റെ കൈ​വ​ശം അ​ഞ്ച് കോ​ടി​യോ​ളം രൂ​പ​യു​ണ്ടെ​ന്നും പ​ണം വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്തു​വെ​ന്നും ബ​ഹു​ജ​ൻ വി​കാ​സ് അ​ഘാ​ഡി ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം വി​നോ​ദ് താ​വ്ഡെ താ​മ​സി​ച്ച വി​രാ​ടി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നും പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്നും ഒ​രു ഡ​യ​റി​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

വി​നോ​ദി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന് ക​ണ​ക്കു​ള്ള​താ​ണോ എ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.