ട്രെയിനുനേരെ ആക്രമണം: രണ്ട് പേർ പിടിയിൽ
Tuesday, November 19, 2024 3:20 PM IST
കാസര്‍ഗോഡ്: കളനാട് റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവത്തിലും പ്രതികള്‍ അറസ്റ്റില്‍. ആര്‍പിഎഫും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്.
ഇന്ന് പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃത്സര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിലായിരുന്നു. രണ്ട് ട്രാക്കിലും കല്ലുകള്‍ വച്ചിരുന്നു.
ട്രാക്കിൽ കല്ലുവച്ച സംഭവത്തിൽ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് അറസ്റ്റിലായത്. ഇയാള്‍ ജോലി അന്വേഷിച്ചാണ് കാസർഗോഡ് എത്തിയതെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം. അലി അക്ബര്‍ പറഞ്ഞു.
വന്ദേഭാരതിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ പതിനേഴുകാരനാണ് പിടിയിലായത്. നവംബർ എട്ടിന് ബേക്കല്‍ പൂച്ചക്കാട് വച്ചാണ് കല്ലേറുണ്ടായത്.