തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
Tuesday, November 19, 2024 2:29 PM IST
പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പാലക്കാട് മുതലമട മത്തിരം പള്ളത്ത് സ്വദേശി മണികണ്ഠനാണ് മരിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.