മ​ല​പ്പു​റം: പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ. ത​ങ്ങ​ളെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന മ​ട്ടി​ൽ ചി​ല പ്ര​സ്താ​വ​ന​ക​ളൊ​ക്കെ ക​ണ്ടു. മു​ഖ്യ​മ​ന്ത്രി​യേ​യും എ​തി​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും സാ​ദി​ഖ​ലി ത​ങ്ങ​ൾ വി​മ​ർ​ശി​ച്ചാ​ൽ അ​തേ നാ​ണ​ത്തി​ൽ ത​ങ്ങ​ളെ​യും ലീ​ഗി​നെ​യും വി​മ​ർ​ശി​ക്കു​മെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.

ഇ​ങ്ങോ​ട്ട് പ​റ​ഞ്ഞാ​ൽ അ​ങ്ങോ​ട്ട് പ​റ​യു​ന്ന​തും കേ​ൾ​ക്കേ​ണ്ടി വ​രും. വി​മ​ർ​ശി​ക്ക​പ്പെ​ട​രു​ത് എ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളി​ൽ നി​ന്നും രാ​ഷ്ട്രീ​യ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ മാ​റി നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ജ​ലീ​ൽ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ്ര​തി​ക​രി​ച്ചു.

ജ​ലീ​ലി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും ലീ​ഗി​ന്‍റെ പി​ട​ച്ചി​ലും!

സി​പി​ഐ എ​മ്മും കോ​ൺ​ഗ്ര​സും ക​ഴി​ഞ്ഞാ​ൽ കേ​ര​ള​ത്തി​ലെ മൂ​ന്നാ​മ​ത്തെ ശ​ക്തി​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​ണ് മു​സ്‌​ലിം ലീ​ഗ്. അ​തി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണ് പാ​ണ​ക്കാ​ട് സ​യി​ദ് സാ​ദി​ഖ​ലി ത​ങ്ങ​ൾ. അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന മ​ട്ടി​ൽ ചി​ല പ്ര​സ്താ​വ​ന​ക​ളൊ​ക്കെ ക​ണ്ടു.

മു​ഖ്യ​മ​ന്ത്രി​യേ​യും എ​തി​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും സാ​ദി​ഖ​ലി ത​ങ്ങ​ൾ വി​മ​ർ​ശി​ച്ചാ​ൽ അ​തേ നാ​ണ​ത്തി​ൽ ത​ങ്ങ​ളെ​യും മു​സ്‌​ലിം ലീ​ഗി​നെ​യും വി​മ​ർ​ശി​ക്കും. ഇ​ങ്ങോ​ട്ട് പ​റ​ഞ്ഞാ​ൽ അ​ങ്ങോ​ട്ട് പ​റ​യു​ന്ന​തും കേ​ൾ​ക്കേ​ണ്ടി വ​രും. വി​മ​ർ​ശി​ക്ക​പ്പെ​ട​രു​ത് എ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളി​ൽ നി​ന്നും രാ​ഷ്ട്രീ​യ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ മാ​റി നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

മു​ഖ്യ​മ​ന്ത്രി എ​ന്താ പ​റ​ഞ്ഞ​ത്‌..?

"മു​സ്‌​ലിം ലീ​ഗ്‌ പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ​ലി ത​ങ്ങ​ൾ ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി അം​ഗ​ത്തെ പോ​ലെ സം​സാ​രി​ക്കു​ന്നു. നേ​ര​ത്തേ ഉ​ള്ള ത​ങ്ങ​ൾ എ​ല്ലാ​വ​രാ​ലും ആ​ദ​രി​ക്ക​പ്പെ​ട്ട​യാ​ൾ ആ​യി​രു​ന്നു'. ഈ ​പ്ര​സ്താ​വ​ന​യി​ൽ ലീ​ഗ് നേ​താ​ക്ക​ൾ തെ​റ്റു​കാ​ണു​ന്ന​ത് എ​വി​ടെ​യാ​ണ്? ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അം​ഗം സം​സാ​രി​ക്കു​ന്ന പോ​ലെ സം​സാ​രി​ക്കു​ന്നു എ​ന്നു​ള്ള​ത് അ​ത്ര​ക്ക് അ​പ​രാ​ധ​മാ​യി​ട്ടാ​ണോ ലീ​ഗ് ക​രു​തു​ന്ന​ത്.

സ​മീ​ക​ര​ണ​ത്തി​ന് പോ​ലും അ​ർ​ഹ​ത​യി​ല്ലാ​ത്ത ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യെ എ​ന്തി​നാ​ണ് ലീ​ഗ് സ്വ​ന്തം ആ​ല​യി​ൽ കെ​ട്ടി​യി​രി​ക്കു​ന്ന​ത്? ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ചേ​രി​തി​രി​വു​ണ്ടാ​ക്ക​ലാ​ണ് ജ​മാ​അ​ത്തി​ന്‍റെ ആ​ത്യ​ന്തി​ക ല​ക്ഷ്യം എ​ന്ന​റി​ഞ്ഞി​ട്ടും ലീ​ഗ് സി.​എ​ച്ചി​ന്‍റെ വ​ഴി​യി​ൽ നി​ന്ന് വ്യ​തി​ച​ലി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്ക് പ്ര​യാ​സം തോ​ന്നു​ക സ്വാ​ഭാ​വി​കം!

സം​ഘി​ഭാ​ഷ​യാ​ണ് പി​ണ​റാ​യി​യു​ടേ​ത് എ​ന്ന് ലീ​ഗി​ന് പ​റ​യാ​മെ​ങ്കി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അം​ഗ​ത്തെ പോ​ലെ​യാ​ണ് സാ​ദി​ഖ​ലി ത​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​ത് എ​ന്നു പ​റ​യാ​ൻ മ​റു​ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കും അ​വ​കാ​ശ​മി​ല്ലേ? ഒ​രു പാ​ല​മി​ടു​ന്ന​ത് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ക​ട​ക്കാ​നാ​ണ്. ആ ​ഓ​ർ​മ്മ എ​ല്ലാ​വ​ർ​ക്കും വേ​ണം.

"പാ​ണ​ക്കാ​ട് പ്രേ​മി​ക​ൾ​ക്ക്" വി​മ​ർ​ശ​നം സ​ഹി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ലീ​ഗ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​ന​ത്തു നി​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ളെ മാ​റ്റി കു​ഞ്ഞാ​ലി​ക്കു​ട്ടി സാ​ഹി​ബി​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ക്കു​ന്ന​താ​കും ന​ല്ല​ത്? പാ​ണ​ക്കാ​ട് ത​ങ്ങ​ൻ​മാ​രെ രാ​ഷ്ട്രീ​യ നേ​തൃ​ത്വം കൈ​യാ​ളു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി നി​ർ​ത്തി, മ​ത സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ലും "ഖാ​ളി ഫൗ​ണ്ടേ​ഷ​നി'​ലും പ​തി​മി​ത​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ അ​വ​ർ വി​മ​ർ​ശ​ന​ത്തി​ന് അ​തീ​ത​രാ​കൂ!

അ​ങ്ക​ത്ത​ട്ടി​ൽ ക​ള​രി​ക്കി​റ​ങ്ങി​യ ചേ​ക​വ​രെ തൊ​ടാ​ൻ പാ​ടി​ല്ലെ​ന്ന് പ​റ​യും പോ​ലെ അ​സം​ബ​ന്ധ​മാ​ണ് രാ​ഷ്ട്രീ​യ​ക്ക​ള​രി​യി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന സാ​ദി​ഖ​ലി ത​ങ്ങ​ളെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന​ത്.

അ​ന്ത​രി​ച്ച ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നോ​ളം പാ​ണ​ക്കാ​ട് കു​ടും​ബ​ത്തെ അ​ധി​ക്ഷേ​പി​ച്ച​വ​ർ മ​റ്റാ​രും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ന്നെ​ന്തേ ലീ​ഗ് നേ​താ​ക്ക​ളു​ടെ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും നാ​ക്ക് പൊ​ങ്ങി​യി​ല്ല? കൊ​ട​പ്പ​ന​ക്ക​ൽ ത​റ​വാ​ട്ടി​ലെ ത​ങ്ങ​ൻ​മാ​രെ പ​ണ്ട​ത്തെ അ​ഖി​ലേ​ന്ത്യാ ലീ​ഗ് (വി​മ​ത​ലീ​ഗ്) നേ​താ​ക്ക​ൾ അ​പ​ഹ​സി​ച്ച പോ​ലെ മ​റ്റാ​രും പ​രി​ഹ​സി​ക്കു​ക​യോ അ​ധി​ക്ഷേ​പി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടാ​വി​ല്ല. അ​വ​രെ​ല്ലാം ഇ​ന്ന് ലീ​ഗ് നേ​തൃ​നി​ര​യി​ലെ പ്ര​മു​ഖ​ൻ​മാ​രാ​ണ്. അ​വ​രെ​യൊ​ക്കെ നേ​രി​ട്ടി​ട്ട് പോ​രേ നാ​ട്ടു​കാ​രു​ടെ മെ​ക്ക​ട്ട് ക​യ​റ​ൽ!

തു​ർ​ക്കി​യി​ലെ ''അ​യാ​സോ​ഫി​യ" വി​ഷ​യ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ അ​തേ അ​ഭി​പ്രാ​യ​മാ​ണ് സാ​ദി​ഖ​ലി ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ലേ​ഖ​ന​മാ​ക്കി ച​ന്ദ്രി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​തി​ന്‍റെ അ​വ​സാ​ന പാ​ര​ഗ്രാ​ഫ് ഇ​ങ്ങ​നെ വാ​യി​ക്കാം: "ഭ​ര​ണ​പ​ക്ഷം പ്ര​തി​പ​ക്ഷം എ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ തു​ർ​ക്കി ജ​ന​ത ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ട, ട​ർ​ക്കി​ഷ് റി​പ്പ​ബ്ലി​ക്കി​ന്‍റെ രേ​ഖ​ക​ളി​ൽ പ​ള്ളി​യാ​യി​ത്ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട, റി​പ്പ​ബ്ലി​ക്കി​ന്‍റെ ആ​ദ്യ​ത്തെ ആ​റു വ​ർ​ഷം പ​ള്ളി​യാ​യി നി​ല​നി​ന്ന ആ​രാ​ധ​നാ​ല​യം വി​ശ്വാ​സി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​തി​രി​ക്ക​ല​ല്ലേ യ​ഥാ​ർ​ഥ​ത്തി​ൽ ജ​നാ​ധി​പ​ത്യ വി​രു​ദ്ധം.

"ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പ​ള്ളി​ക​ളും താ​ഴി​ട്ടു​പൂ​ട്ടു​ന്ന പാ​ശ്ചാ​ത്യ മ​തേ​ത​ര​ത്വ​ത്തി​ൽ നി​ന്ന് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്കു​ന്ന കി​ഴ​ക്ക​ൻ മ​തേ​ത​ര​ത്വ​ത്തി​ലേ​ക്കു​ള്ള തി​രി​ഞ്ഞു​ന​ട​ത്ത​മാ​ണ് അ​യാ​സോ​ഫി​യ​യു​ടെ പ​ള്ളി പു​ന​സ്ഥാ​പ​നം എ​ന്ന് നി​സം​ശ​യം പ​റ​യാം'. (സാ​ദി​ഖ​ലി ത​ങ്ങ​ൾ, പ്ര​സി​ഡ​ന്‍റ്, കേ​ര​ളാ സ്റ്റേ​റ്റ് മു​സ്‌​ലിം ലീ​ഗ്, 'ച​ന്ദ്രി​ക'). ഇ​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി അ​ത്ത​രം ഒ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. അ​തി​ലെ​ന്താ തെ​റ്റ്?