തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ അ​ധി​ക ധ​ന​സ​ഹാ​യ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യാ സ​ഖ്യം വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. അ​ധി​ക ധ​ന​സ​ഹാ​യം ന​ല്‍​കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​ട്ടി​ല്ല. വ​യ​നാ​ട് ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി മു​ന്നേ​റ്റ​ത്തി​ന് ത​ട​യി​ടാം എ​ന്ന പ്ര​തീ​ക്ഷ​യി​ലു​ള്ള ഹ​ര്‍​ത്താ​ല്‍ നാ​ട​ക​മാ​ണ് വ​യ​നാ​ട്ടി​ല്‍ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ണ്ട​ക്കെ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് ദു​ര​ന്താ​ന​ന്ത​ര വി​ല​യി​രു​ത്ത​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യോ എ​ന്ന് സി​പി​എം പ​റ​യ​ണം. റ​വ​ന്യൂ​മ​ന്ത്രി ഇ​ക്കാ​ര്യം മി​ണ്ടു​ന്നി​ല്ല. മേ​പ്പാ​ടി​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് പു​ഴു​വ​രി​ച്ച അ​രി​കൊ​ടു​ത്ത കോ​ണ്‍​ഗ്ര​സി​ന് ഇ​ത് ചോ​ദി​ക്കാ​ന്‍ ധൈ​ര്യ​മു​ണ്ടാ​വി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

വീ​ട് ന​ഷ്ട​പ്പെ​ട്ട ആ​ളു​ക​ള്‍​ക്ക് വീ​ട് പ​ണി​ത് ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​രാ​യി ആ​യി​ര​ത്തോ​ളം പേ​ര്‍ ത​യാ​റാ​യി വ​ന്നി​ട്ടു​ണ്ട്. അ​വ​ര്‍​ക്ക് നാ​ല് മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു തു​ണ്ട് ഭൂ​മി പോ​ലും ഈ ​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടി​ല്ല. അ​വ​രു​മാ​യി ഒ​രു ച​ര്‍​ച്ച പോ​ലും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.