ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്ആ​ർ​ഒ വി​ക​സി​പ്പി​ച്ച അ​ത്യാ​ധു​നി​ക വാ​ർ​ത്താ വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ് 20 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. അ​മേ​രി​ക്ക​ന്‍ ശ​ത​കോ​ടീ​ശ്വ​ര​നാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ക​മ്പ​നി​യാ​യ സ്പേ​സ് എ​ക്‌​സി​ന്‍റെ ഫാ​ൽ​ക്ക​ൺ-9 റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ജി​സാ​റ്റ് 20 വി​ക്ഷേ​പി​ച്ച​ത്.

ഫ്ലോ​റി​ഡ​യി​ലെ കേ​പ് കാ​ന​വ​റ​ലി​ലു​ള്ള സ്‌​പേ​സ് കോം​പ്ല​ക്‌​സ് 40 ൽ ​പു​ല​ർ​ച്ചെ 12.01 ഓ​ടെ​യാ​യി​രു​ന്നു വി​ക്ഷേ​പ​ണം. 34 മി​നി​റ്റു​ക​ൾ നീ​ണ്ട യാ​ത്ര​യ്ക്ക് ശേ​ഷം ഉ​പ​ഗ്ര​ഹം വേ​ർ​പെ​ട്ട് ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

ഇ​താ​ദ്യ​മാ​യാ​ണ് ഐ​എ​സ്ആ​ർ​ഒ അ​തി​ന്‍റെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​യ ന്യൂ ​സ്പേ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ൻ​എ​സ്ഐ​എ​ൽ) വ​ഴി സ്പേ​സ് എ​ക്സ് റോ​ക്ക​റ്റി​ൽ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കു​ന്ന​ത്.

ഐ​എ​സ്ആ​ര്‍​ഒ നി​ര്‍​മി​ച്ച ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​രം 4,700 കി​ലോ​ഗ്രാ​മാ​ണ്. ഐ​എ​സ്ആ​ര്‍​ഒ​യു​ടെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ വി​ക്ഷേ​പ​ണ​വാ​ഹ​ന​മാ​യ എ​ല്‍​വി​എം-3​യു​ടെ പ​ര​മാ​വ​ധി വാ​ഹ​ക​ശേ​ഷി​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ് ഈ ​ഭാ​രം. അ​തി​നാ​ലാ​ണ് വി​ക്ഷേ​പ​ണ​ത്തി​ന് സ്പേ​സ് എ​ക്‌​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്.

ഉ​ൾ‌​നാ​ടു​ക​ളി​ൽ പോ​ലും ടെ​ലി​കോം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കാ​നും യാ​ത്രാ​വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്‍-​ഫ്ലൈ​റ്റ് ക​ണ​ക്ടി​വി​റ്റി​യും ല​ഭ്യ​മാ​ക്കാ​നു​മാ​ണ് ജി​സാ​റ്റ്-20 സ​ജ്ജ​മാ​ക്കി​യ​ത്. ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​തി​വേ​ഗ ക​ണ​ക്ടി​വി​റ്റി എ​ത്തും.