ന്യൂ​ഡ​ൽ​ഹി: അ​ധോ​ല​ക നേ​താ​വ് ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ൻ​മോ​ൽ ബി​ഷ്ണോ​യി അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ലാ​യി. അ​ൻ​മോ​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​റ​സ്റ്റി​ലാ​യ​താ​യാ​ണ് വി​വ​രം.

ഈ ​മാ​സ​മാ​ദ്യം ഇയാൾക്കെതിരെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. 2022-ൽ ​പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ധു മൂ​സ്‌​വാ​ല​യു​ടെ കൊ​ല​പാ​ത​ക​മു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​ൻ​മോ​ൽ. കൂ​ടാ​തെ, ബാ​ബ സി​ദ്ദി​ഖി വ​ധം, ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന്‍റെ വ​സ​തി​ക്ക് പു​റ​ത്തു​ണ്ടാ​യ വെ​ടി​വെ​പ്പി​ലും ഇ​ദ്ദേ​ഹ​ത്തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഈ ​മാ​സം ആ​ദ്യം​ത​ന്നെ ഇ​യാ​ളെ യു​എ​സി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം മും​ബൈ ക്രൈം​ബ്രാ​ഞ്ച് ആ​രം​ഭി​ച്ചി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​ത്യേ​ക കോ​ട​തി ഇ​യാ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്

എ​ൻ​ഐ​എയു​ടെ മോ​സ്റ്റ് വാ​ണ്ട​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് അ​ൻ​മോ​ൽ. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. അ​ൻ​മോ​ൽ ബി​ഷ്ണോ​യി​ക്കെ​തി​രെ ഇ​ന്‍റ​ർ​പോ​ൾ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ പ​റ്റി സൂ​ച​ന ന​ൽ​കു​ന്ന​വ​ർ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും എ​ൻ​ഐ​എ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.