ആ​ല​പ്പു​ഴ: മു​സ്‌​ലീം ലീ​ഗി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ലീ​ഗി​ലെ ഒ​രു വി​ഭാ​ഗം തീ​വ്ര ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പാ​ണ​ക്കാ​ട് ത​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി അ​പ​മാ​നി​ച്ചി​ട്ടി​ല്ല.

ലീ​ഗി​ന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ച​ത്. ലീ​ഗ് നേ​തൃ​ത്വം തെ​റ്റാ​യ ദി​ശ​യി​ൽ പോ​കു​ന്നു. അ​തി​നെ​യാ​ണ് വി​മ​ർ​ശി​ച്ച​ത്. ജാ​തീ​യ​മാ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​സ്ടി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യേ​യും അ​ക​റ്റി​നി​ർ​ത്താ​ൻ മു​സ്‌​ലീം ലീ​ഗ് ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം പാ​ർ​ട്ടി നി​ല​പാ​ടു ത​ന്നെ​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.