ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ എ​റി​ഞ്ഞു. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ സി​യാ​ൽ​കോ​ട്ട് ജി​ല്ല​യി​ലെ ദ​സ്ക​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സം​ഭ​വം. ഭ​ർ​തൃ​മാ​താ​വും മൂ​ന്നു​പേ​രും ചേ​ർ​ന്നാ​ണ് കൊ​ടും​ക്രൂ​ര​ത ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​തൃ​മാ​താ​വ് സു​ഗ്ര​ൻ ബീ​ബി, മ​ക​ൾ യാ​സ്മി​ൻ, ചെ​റു​മ​ക​ൻ ഹം​സ, അ​ക​ന്ന ബ​ന്ധു​വാ​യ ന​വി​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടെ നാ​ല് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

20കാ​രി​യാ​യ സാ​റ ഖാ​ദ​റി​നെ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളാ​യ സാ​റ​യും ഖാ​ദി​ർ അ​ഹ​മ്മ​ദും ത​മ്മി​ൽ നാ​ലു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ദ​മ്പ​തി​ക​ൾ​ക്ക് മൂ​ന്ന് വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്. വി​വാ​ഹ​ശേ​ഷം സാ​റ സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​ന്‍റെ അ​ടു​ത്തേ​ക്ക് പോ​യി​രു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് യു​വ​തി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സാ​റ​യെ നാ​ലു​പേ​രും ചേ​ർ​ന്ന് ത​ല​യ​ണ മു​ഖ​ത്ത് അ​മ​ർ​ത്തി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ശേ​ഷം മു​ഖം ക​ത്തി​ക്കു​ക​യും മൃ​ത​ദേ​ഹം ഡ​സ​ൻ ക​ണ​ക്കി​ന് ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ക്കു​ക​യും മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​ക്കി ഒ​രു അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളു​ക​യും ചെ​യ്തു. പ്രതികൾ കുറ്റം സമ്മതിച്ചു.