ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ സീ​പ്ലെ​യി​ൻ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്ന് കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി. സീ​പ്ലെ​യി​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചു കൂ​ട്ട​ണ​മെ​ന്ന് ഫി​ഷ​റീ​സ് കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ആവശ്യപ്പെട്ടു.

ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹം എ​തി​ര​ല്ല. വി​ക​സ​ന​ത്തി​ന് ത​ട​സം ഉ​ണ്ടാ​ക്കു​ന്ന ഒ​രു സ​മീ​പ​ന​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കി​ല്ല.

എ​ന്നാ​ൽ തൊ​ഴി​ലി​ട​ങ്ങ​ളും ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. യോ​ഗം വി​ളി​ച്ചു​കൂ​ട്ടു​ന്ന​തു​വ​രെ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​ക​രു​തെ​ന്നും ആ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.