സംഘർഷം; മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ കർഫ്യു
Saturday, November 16, 2024 7:11 PM IST
ഇംഫാൽ: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയാണ്.
സമാധാനം പുനഃസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിർദേശമുണ്ട്.
ബിഷ്ണുപുർ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷയ്ക്ക് നേരെ ആക്രമികൾ വെടിയുതിർത്തു. സുരക്ഷാസേന തിരിച്ചടിച്ചു. 40 വട്ടം വെടി ഉതിർത്തതായാണ് റിപ്പോർട്ടുകൾ.