കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ ന​ടി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്.

ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് വന്നതിന് പി​ന്നാ​ലെ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലെ ആ​ദ്യ കു​റ്റ​പ​ത്രമാണിത്. എ​റ​ണാ​കു​ളം ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

ഓ​ഗ​സ്റ്റ് 26-ാം തീ​യ​തി​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് എ​ടു​ത്ത​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കു​റ്റ​പ​ത്ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പാ​ലേ​രി മാ​ണി​ക്യം സി​നി​മ​യു​ടെ സെ​റ്റി​ല്‍ വ​ച്ച് ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ പ​രാ​തി. പി​ന്നാ​ലെ ര​ഞ്ജി​ത്ത് ഇ​ത് നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ന​ടി കൊ​ച്ചി ഡി​സി​പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി പി​ന്നീ​ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. ഇ​നി എ​ത്ര​യും പെ​ട്ട​ന്ന് ത​ന്നെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും.