രാഹുൽ ഗാന്ധിയുടെ ബാഗുകൾ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ
Saturday, November 16, 2024 5:09 PM IST
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമരാവതി ജില്ലയിൽ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബാഗുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചു.
നവംബർ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാനാണ് രാഹുൽ ഗാന്ധി അമരാവതി ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ ഒന്നായ ധമൻഗാവ് റെയിൽവേയിലെത്തിയത്.
അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ബാഗുകൾ പരിശോധിക്കുകയായിരുന്നു. ഈ സമയം രാഹുൽ ഗാന്ധിയും സമീപത്തുണ്ടായിരുന്നു.
കോൺഗ്രസ് എംഎൽഎയും മുൻ സംസ്ഥാന മന്ത്രിയുമായ യശോമതി താക്കൂർ, സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.