വയനാട് ദുരന്തത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ
Saturday, November 16, 2024 2:58 PM IST
പാലക്കാട്: വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പുനരധിവാസത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് അകത്തും പുറത്തുമുള്ള ആളുകൾ സഹായ വാഗ്ധാനങ്ങൾ ചെയ്തിട്ടുണ്ട്. ലോക മാതൃകയിൽ പുനരധിവാസം ചെയ്യും. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാണ്.
വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയിൽ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണം. അത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് കേരളത്തിന് സഹായം നൽകാത്തത്. ബിജെപിയെ സഹായിക്കാനുള്ള സമീപനമാണ് യുഡിഎഫിന്റെതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.