കള്ളവോട്ട് ആരോപണം; ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം
Saturday, November 16, 2024 2:42 PM IST
കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കള്ളവോട്ട് ആരോപിച്ചാണ് സംഘർഷമുണ്ടായത്.
എം.കെ. രാഘവന് എംപിയ്ക്ക് നേരെയും കൈയേറ്റമുണ്ടായി. വോട്ടെടുപ്പിനായി വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിനു നേരെ കല്ലേറുണ്ടായി. പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസും കോൺഗ്രസ് നേതാക്കളും തമ്മിലും വാക്കേറ്റമുണ്ടായി. പോലീസും കള്ളവോട്ടിനു കൂട്ടുനിൽക്കുന്നുവെന്നാണ് ആരോപണം.
കോണ്‍ഗ്രസ് പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സിപിഎം പിന്തുണയോടെ മത്സരിക്കുന്നത്.