വര്‍ഗീയതയുടെ കാളിയനെ കഴുത്തിലിട്ട് അലങ്കാരമാക്കി നടക്കാന്‍ കോണ്‍ഗ്രസിനേ പറ്റൂ: എം.ബി. രാജേഷ്
Saturday, November 16, 2024 2:05 PM IST
പാലക്കാട്: ബിജെപി വിട്ട സന്ദീപ് വാര്യരെ സ്വീകരിച്ച കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ ഇട്ട് അലങ്കാരമാക്കി നടക്കാന്‍ കോണ്‍ഗ്രസിനേ പറ്റൂ എന്നും നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍ കൊണ്ടുനടക്കട്ടെയെന്നും രാജേഷ് പറഞ്ഞു.
കോണ്‍ഗ്രസിലെ മതനിരപേക്ഷവാദികള്‍ക്കും ലീഗിലെ നേതാക്കള്‍ക്കും കൊണ്ടുനടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യര്‍? ജനങ്ങളോട് സമാധാനം പറയേണ്ടി വരില്ലേ. ബിജെപിക്ക് വേണ്ടി കെ മുരളീധരനെ കാലുവാരിയവരാണ് അവര്‍. കെ മുരളീധരനെ കാലുവാരി തോല്‍പ്പിച്ചവരാണ് ഇപ്പോള്‍ ഏറ്റവും വലിയ വിദ്വേഷ പ്രചാരകനെ സ്വന്തം പാര്‍ട്ടിയില്‍ എടുത്തിട്ടുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
സന്ദീപ് വാര്യരെ സിപിഎമ്മില്‍ എടുക്കുന്ന കാര്യത്തില്‍ ഔദ്യോഗികമായി ഒരു ചര്‍ച്ചയും ഒരു ഘട്ടത്തിലും നടന്നിട്ടില്ലെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു. വ്യക്തിപരമായ പ്രശ്നങ്ങളാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത്. വര്‍ഗീയതയുടെ കാര്യത്തില്‍ ആ നിലപാട് തള്ളിപ്പറയാതെ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ബാലന് നല്ല മനുഷ്യനാണ്. എല്ലാവരെയും കുറിച്ച് നല്ലത് മാത്രമേ പറയൂ. ബാലേട്ടന് ഒരു നല്ല മനുഷ്യനായതുകൊണ്ട് സന്ദീപ് വാര്യരെ കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിക്കാതിരുന്നതാണ്. എല്ലാവരും വി.ഡി. സതീശനെ പോലെ മോശം വാക്കുകള്‍ ഉപയോഗിക്കാറില്ല. നാളെ സന്ദീപ് വാര്യര്‍ നല്ല മനുഷ്യന് ആകുമെന്ന അർഥത്തിലാണ് എ.കെ. ബാലന് അങ്ങനെ പറഞ്ഞത്. അതിനപ്പുറം രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ലെന്നും എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.