എലിപ്പനി; കൊല്ലത്ത് ഒരാൾ മരിച്ചു
Friday, November 15, 2024 2:51 PM IST
കൊല്ലം: എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശി നിത്യാനന്ദൻ(45) ആണ് മരിച്ചത്.
എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയ നിത്യാനന്ദന് പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.