വിദ്യാർഥികൾ കുറവ്; സിക്കിമിൽ 97 സ്കൂളുകൾ അടച്ചുപൂട്ടും
Friday, November 15, 2024 5:37 AM IST
ഗാംഗ്ടോക്ക്: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ 97 സ്കൂളുകൾ അടച്ചുപൂട്ടാൻ സിക്കിം സർക്കാർ തീരുമാനിച്ചു. 78 പ്രൈമറി സ്കൂളുകളും 12 ഹൈസ്കൂളുകളും ഏഴ് സീനിയർ സെക്കൻഡറി സ്കൂളുകളുമാണ് അടച്ചു പൂട്ടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി രാജു ബാസ്നെറ്റ് പറഞ്ഞു.
നിലവിലെ സെമസ്റ്ററിന് ശേഷം ഈ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മറ്റു സ്കൂളുകളിൽ ചേരാൻ അവസരം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കും.
മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.