കോ​ട്ട​യം: മ​ധ്യ​വ​യ​സ്ക​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച് അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ആ​സാം സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​സാം സ്വ​ദേ​ശി​യാ​യ അ​മി​ത് ഉ​റാം​ഗ് (23) എ​ന്ന​യാ​ളെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ധ്യ​വ​യ​സ്ക​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന ഇ​യാ​ൾ ഇ​വി​ടെ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യും തു​ട​ർ​ന്ന് അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 2,78,748 (ര​ണ്ടു ല​ക്ഷ​ത്തി എ​ഴു​പ​ത്തി​യെ​ട്ടാ​യി​ര​ത്തി ഏ​ഴു​നൂ​റ്റി നാ​ൽ​പ​ത്തി​യെ​ട്ട് ) രൂ​പ ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഫോ​ൺ മു​ഖേ​ന ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ൽ പ​ണം അ​മി​തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഓ പ്ര​ശാ​ന്ത് കു​മാ​ർ കെ.​ആ​ർ, എ​സ്ഐ​മാ​രാ​യ ജ​യ​കു​മാ​ർ, സി​ജു കെ.​സൈ​മ​ൺ, സി​പി​ഓ​മാ​രാ​യ രാ​ജേ​ഷ്, ര​ഞ്ജി​ത്ത്. വി, ​ര​ഞ്ജി​ത്ത്. ജി, ​സ​ല​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.