റാ​യ്പു​ർ: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. 187 യാ​ത്ര​ക്കാ​രു​മാ​യി നാ​ഗ്പു​രി​ൽ നി​ന്ന് കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു പു​റ​പ്പെ​ട്ടെ ഇ​ൻ​ഡി​ഗോ വി​മാ​ന​മാ​ണ് റാ​യ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.

വി​മാ​നം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് കീ​ർ​ത്ത​ൻ റാ​ത്തോ​ഡ് പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​ർ 26 വ​രെ​യു​ള്ള 13 ദി​വ​സ​ത്തി​നി​ടെ 300 ല​ധി​കം വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ചി​രു​ന്ന​ത്. മി​ക്ക ഭീ​ഷ​ണി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് ന​ൽ​കി​യ​തെ​ന്ന് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ പ​റ​ഞ്ഞു. ‌