ബ്യൂ​ണ​സ് ഐ​റി​സ്: 2026 ഫിഫ ലോ​ക​ക​പ്പി​നു​ള്ള തെ​ക്കേ അ​മേ​രി​ക്ക​ൻ ടീ​മു​ക​ളു​ടെ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ‌ ക​രു​ത്ത​രാ​യ അ​ർ​ജ​ന്‍റീ​ന​യും ബ്ര​സീ​ലും ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. ബ്ര​സീ​ൽ വെ​ന​സ്വേ​ല​യെ നേ​രി​ടും. പ​രാ​ഗ്വെ ആ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി.

ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ർ​ച്ചെ 2.30നാ​ണ് ബ്ര​സീ​ൽ-​വെ​ന​സ്വേ​ല മ​ത്സ​രം. വെ​ന​സ്വേ​ല​യി​ലെ മാ​ടു​റി​ൻ മോ​ണു​മെ​ന്‍റ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

അ​ർ‌​ജ​ന്‍റീ​ന-​പ​രാ​ഗ്വെ മ​ത്സ​രം നാ​ളെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ്. പ​രാ​ഗ്വെ​യി​ലെ അ​സ​ൺ​സി​യ​ണി​ലു​ള്ള സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ർ​ജ​ന്‍റീ​ന​യാ​ണ് ഒ​ന്നാ​മ​ത്. 10 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 22 പോ​യി​ന്‍റാ​ണ് മെ​സി​ക്കും സം​ഘ​ത്തി​നു​മു​ള്ള​ത്. 16 പോ​യി​ന്‍റു​ള്ള ബ്ര​സീ​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ്.