ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മകൾ വിവാഹിതയായി
Thursday, November 14, 2024 12:03 AM IST
ജയ്പൂർ: ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി വിവാഹിതയായി. രാജസ്ഥാനിലെ കോട്ടയിലുള്ള പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗം അനീഷുമായാണ് ഓം ബിർളയുടെ മകളുടെ വിവാഹം നടന്നത്.
രാജസ്ഥാൻ നിയമസഭ പ്രതിപക്ഷ നേതാവ് രാജേന്ദ്ര സിംഗ് റാത്തോഡ്, സംസ്ഥാന യുവജനകാര്യ മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, എംഎൽഎമാർ മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.