കൊ​ച്ചി: സം​സ്ഥാ​ന ബി​വേ​റ​ജേ​ഴ്‌​സ് കോ​ര്‍​പ്പ​റേ​ഷ(​ബെ​വ്‌​കോ)​ന്‍റെ ഔ​ട്ട് ലെ​റ്റി​ല്‍​നി​ന്ന് മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍ വ​നി​ത ജീ​വ​ന​ക്കാ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റി​യി​ല്ലെ​ങ്കി​ല്‍ ഇ​നി മു​ത​ല്‍ വി​വ​രം അ​റി​യും. ബെ​വ്‌​കോ​യി​ലെ 1600 ഓ​ളം വ​രു​ന്ന വ​നി​ത ജീ​വ​ന​ക്കാ​ര്‍ കേ​ര​ള പോ​ലീ​സി​ലെ വ​നി​ത സ്വ​യം പ്ര​തി​രോ​ധ സേ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഡ്രൈ ​ഡേ​യാ​യ ഡി​സം​ബ​ര്‍ ഒ​ന്നി​ന് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്കു​നേ​രേ അ​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യു​ക എ​ന്ന ല​ക്ഷ​മി​ട്ടാ​ണ് പ​രി​ശീ​ല​നം. ഒ​രു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​യി​ലൂ​ടെ പ്രാ​ഥ​മി​ക സ്വ​യം പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ക.

14 ജി​ല്ല​ക​ളി​ലെ​യും ബി​വ​റേ​ജ​സ് ഷോ​പ്പു​ക​ള്‍, വെ​യ​ര്‍ ഹൗ​സു​ക​ള്‍, ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​നി​ത ജീ​വ​ന​ക്കാ​രി​ക​ളാ​ണ് ബെ​വ്‌​കോ​യു​ടെ ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് ബെ​വ്‌​കോ എം​ഡി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി പ​റ​ഞ്ഞു. ഓ​രോ ജി​ല്ല​ക​ളി​ല്‍ നി​ന്നും 145 വ​നി​ത ജീ​വ​ന​ക്കാ​രി​ക​ള്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കും.

ബെ​വ്‌​കോ ആ​സ്ഥാ​ന​ത്തെ വ​നി​ത​ക​ള്‍​ക്കാ​യി ഡി​സം​ബ​ര്‍ 18 നാ​ണ് സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ ഒ​ന്നി​ലെ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ കോം​പ​ന്‍​സേ​റ്റ​റി ഓ​ഫ് എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​ഡി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി പ​റ​ഞ്ഞു. ഗ​ര്‍​ഭി​ണി​ക​ള്‍, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​നം ക​ണ്ട് മ​ന​സി​ലാ​ക്കി​യാ​ല്‍ മ​തി.

അ​ഡി. എ​സ്പി​മാ​ര്‍​ക്കാ​ണ് ഏ​കോ​പ​ന ചു​മ​ത​ല. റേ​ഞ്ച് ഡി​ഐ​ജി​യാ​ണ് പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍. പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​ണ്. ആ​യോ​ധ​ന​ക​ല​ക​ളി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള നാ​ല് വ​നി​താ പോ​ലീ​സു​കാ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശീ​ല​ന​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജ​ന​മൈ​ത്രി പോ​ലീ​സി​ന് കീ​ഴി​ല്‍ 2015 മു​ത​ലാ​ണ് വ​നി​ത സ്വ​യം പ്ര​തി​രോ​ധ സേ​ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മാ​യി സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.