ടെ​ഹ്‌​റാ​ന്‍: ഇ​രു​നൂ​റോ​ളം സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​നെ പ​ര​സ്യ​മാ​യി തൂ​ക്കി​ലേ​റ്റി ഇ​റാ​ന്‍. മു​ഹ​മ്മ​ദ് അ​ലി സ​ലാ​മ​ത്തി (43)​ നെ​യാ​ണ് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്. ഹ​മേ​ദാ​ൻ ന​ഗ​ര​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു വ​ധ​ശി​ക്ഷ.

ഈ ​വ​ര്‍​ഷം ജ​നു​വ​രി​യി​​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. 20 വ​ര്‍​ഷ​മാ​യി സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി പീ​ഡ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

ഇ​റാ​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രാ​ള്‍​ക്കെ​തി​രേ ഇ​ത്ര​യേ​റെ ബ​ലാ​ത്സം​ഗ പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.