തി​രു​വ​ന​ന്ത​പു​രം: ആ​ത്മ​ക​ഥാ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ആ​ത്മ​ക​ഥ​യു​ടെ പേ​രി​ൽ വ്യ​ജ​രേഖ ച​മ​ച്ച് തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ഇ​.പി.​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

തെ​റ്റാ​യ നി​ല​പാ​ടാ​ണ് ഡി​സി സ്വീ​ക​രി​ച്ച​തെ​ന്ന് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. തെ​റ്റാ​യ ന​ട​പ​ടി​യാ​ണ് അ​വ​രു​ടേ​ത്. താ​ൻ എ​ഴു​താ​ത്ത കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദ​ഹം വ്യ​ക്ത​മാ​ക്കി.