തി​രു​വ​ന​ന്ത​പു​രം : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​യ​നാ​ട് ചേ​ല​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ മോ​ക്‌​പോ​ളിം​ഗ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വോ​ട്ട​ർ​മാ​ർ​ക്ക് സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കാം. ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ആ​റും വ​യ​നാ​ട്ടി​ൽ 16 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

ചേ​ല​ക്ക​ര​യി​ൽ ആ​കെ 2,13,103 വോ​ട്ട​ർ​മാ​രാ​ണ്‌ ഉ​ള്ള​ത്‌. 180 പോ​ളി​ഗ് ബൂ​ത്തു​ക​ളി​ൽ മൂ​ന്ന്‌ ഓ​ക്‌​സി​ല​റി ബൂ​ത്തു​ക​ളു​ണ്ട്‌. മ​ണ്ഡ​ല​ത്തി​ൽ 14 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. വ​യ​നാ​ട്ടി​ൽ ആ​കെ 14,71,742 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്‌. 30 ഓ​ക്‌​സി​ല​റി ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 1354 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്.

വ​യ​നാ​ട്ടി​ൽ ആ​കെ 14,71,742 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്‌. 30 ഓ​ക്‌​സി​ല​റി ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 1354 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ ര​ണ്ട് ബൂ​ത്തു​ക​ളാ​ണ് അ​തീ​വ സു​ര​ക്ഷാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം, വീ​ഡി​യോ​ഗ്രാ​ഫ​ർ, പോ​ലീ​സ് എ​ന്നി​വ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ബൂ​ത്തു​ക​ളി​ലെ​ത്തു​ന്ന ഓ​രോ വോ​ട്ട​റും വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​തും പു​റ​ത്തി​റ​ങ്ങു​ന്ന​തും ഉ​ൾ​പ്പ​ടെ​യു​ള​ള മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും ചി​ത്രീ​ക​രി​ക്കും. ഇ​രു മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.