ചേലക്കരയിൽ നിന്ന് പണം പിടികൂടിയ സംഭവം; ജയൻ സി.സിയുടെ വീട്ടിൽ പോലീസ് പരിശോധന
Tuesday, November 12, 2024 5:14 PM IST
തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിലെ ചെറുതുരുത്തി വള്ളത്തോൾനഗറിൽ കാറിൽ കടത്തുകയായിരുന്ന 19.7 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ പാലക്കാട് കുളപ്പുള്ളി സ്വദേശി ജയൻ സി.സിയുടെ വീട്ടിൽ പോലീസ് പരിശോധന
ഷൊർണൂർ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ചേലക്കരയിൽ നിന്ന് 19.7 ലക്ഷം രൂപ പിടികൂടിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്.
വാഹനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് ഇലക്ഷൻ സ്ക്വാഡ് 19.7 രൂപ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരികെ 50,000 രൂപയിലധികം ക്യാഷായി സൂക്ഷിക്കാൻ പാടില്ലെന്നാണ് നിയമം.
ചോദ്യം ചെയ്യലിൽ 25 ലക്ഷം രൂപ പിൻവലിച്ച ബാങ്ക് രേഖ ജയൻ കൈമാറിയിട്ടുണ്ട്. ബാക്കി തുക എന്ത് ചെയ്തു എന്നടക്കം ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കുകയാണ്.
വീട് നിർമാണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ എറണാകുളത്തേക്ക് പോവുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. ജയൻ അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വര്ക്ക്ഷോപ്പ്സിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയാണ്.