കോ​ഴി​ക്കോ​ട്: മു​ന്‍​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ എം.​ടി.​പ​ത്മ (81) അ​ന്ത​രി​ച്ചു. വാ​ർ​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്ടെ​ത്തി​ക്കും.

1982ലാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​ത്. അ​ന്ന് നാ​ദാ​പു​ര​ത്തു നി​ന്ന് 2000ൽ ​പ​രം വോ​ട്ടു​ക​ൾ​ക്ക് തോ​റ്റു. പി​ന്നീ​ട് 1987ലും 1991​ലും കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് മ​ത്സ​രി​ച്ച് ജ​യി​ച്ചു. 1991ൽ ​കെ. ക​രു​ണാ​ക​ര​ൻ -എ.​കെ. ആ​ന്‍റണി മ​ന്ത്രി​സ​ഭ​യി​ൽ ഫി​ഷ​റീ​സ് ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് മ​ന്ത്രി​യാ​യി. കേ​ര​ള മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​മാ​യ മൂ​ന്നാ​മ​ത്തെ വ​നി​താ​യി​രു​ന്നു പ​ത്മ.

കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലേ​യ്ക്ക് വ​രു​ന്ന​ത്. കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി അം​ഗം, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, കോ​ഴി​ക്കോ​ട് ഡി​സി​സി സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.