സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് വ​ഴി പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ബ​ത്തേ​രി പ​ത്മാ​ല​യം വീ​ട്ടി​ല്‍ വൈ​ശാ​ഖി​നെ (29) യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഒ​രു വ​ർ​ഷം മു​മ്പാ​ണ് കേ​സി​നാ​സ്പ​ത​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ബി​സി​ന​സ് വ​ഴി ലാ​ഭ വി​ഹി​തം ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. 13 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ പു​ത്ത​ന്‍​കു​ന്ന് സ്വ​ദേ​ശി​യു​ടെ പ​ക്ക​ൽ​നി​ന്ന് ത​ട്ടി​യ​ത്.

ത​ട്ടി​പ്പി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് പ്ര​തി പി​ടി​യി​ലാ​യ​ത്.