കൊ​ച്ചി: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യി മ​ല​പ്പു​റം ജി​ല്ല. 242 പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് മ​ല​പ്പു​റം കി​രീ​ടം ചൂ​ടി​യ​ത്. 22 സ്വ​ർ​ണം, 32 വെ​ള്ളി, 24 വെ​ങ്ക​ല​വു​മാ​ണ് മ​ല​പ്പു​റം സ്വ​ന്ത​മാ​ക്കി​യ​ത്.

213 പോ​യി​ന്‍റു​ക​ളു​മാ​യി പാ​ല​ക്കാ​ട് ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 25 സ്വ​ർ​ണ​വും 13 വെ​ള്ളി​യും 18 വെ​ങ്ക​ല​വും പാ​ല​ക്കാ​ട് നേ​ടി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യാ​ണ് സ്കൂ​ൾ മീ​റ്റി​ൽ ചാം​പ്യ​ൻ​മാ​രാ​യ​ത്. 1935 പോ​യി​ന്‍റു​ക​ളു​മാ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ചാ​മ്പ്യ​ൻ​മാ​രാ​യ​ത്. ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി​ക്കും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യാ​ണ് അ​ർ​ഹ​രാ​യ​ത്. 848 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ രണ്ടാം സ്ഥാനത്തും 803 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റ​വു​മാ​ണ് മൂ​ന്നാ​മ​ത്.

ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളാ​ണ് സ്കൂ​ളു​ക​ളി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ​ത്. 80 പോ​യി​ന്‍റു​ക​ളു​മാ​യാ​ണ് ഐ​ഡി​യ​ൽ സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. 44 പോ​യി​ന്‍റോ​ടെ തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തും കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ 43 പോ​യി​ന്‍റു​മാ​യി മൂ​നാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.